റിയാദ്: സൗദി അറേബ്യിൽ വെടിവെപ്പ്. ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കാറിലെത്തിയ ഒരാൾ കോൺസുലേറ്റ് ബിൽഡിങിന് സമീപം വാഹനം നിർത്തി തോക്കുമായി പുറത്തിറങ്ങുകയും കോൺസുലേറ്റിന് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അക്രമിയെ സുരക്ഷാ സേന വധിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also: ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും
ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. അമേരിക്കൻ കോൺസുലേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാൾ പൗരനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കോ അമേരിക്കൻ പൗരന്മാർക്കോ വെടിവെപ്പിൽ പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ കോൺസുലേറ്റ് അടച്ചിട്ടതായി അധികൃതർ വ്യക്തമാക്കി.
Post Your Comments