സംസ്ഥാനത്ത് മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പനയ്ക്ക് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പൂട്ട്. ഇനി മുതൽ പൂക്കടകൾ മുല്ലപ്പൂവ് മുഴം കണക്കാക്കി വിൽക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുഴം കണക്കാക്കി വിൽക്കുകയാണെങ്കിൽ 2000 രൂപയാണ് പിഴ ഈടാക്കുക. തൃശ്ശൂർ സ്വദേശി വെങ്കിടാചലം നൽകിയ പരാതിയിലാണ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നടപടി.
സാധാരണയായി പൂക്കടകളിലെല്ലാം മുഴം കണക്കാക്കിയാണ് മുല്ലപ്പൂവ് വിൽക്കാറുള്ളത്. എന്നാൽ, മുഴം കണക്കാക്കുന്നതിലൂടെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പരാതിക്കാരന്റെ വാദം. കൂടാതെ, മുഴം അളവ്കോൽ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി മുതൽ മുല്ലപ്പൂവ് വിവിധ അളവുകളിലാണ് വിൽക്കേണ്ടത്.
Also Read: ബസുകളിലും ആശുപത്രികളിലും മോഷണം പതിവ്: പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍
മുല്ലപ്പൂ മാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയും, പൂക്കളാണെങ്കിൽ ഗ്രാം, കിലോഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം. നടപടി കടുപ്പിച്ചതോടെ, പൂക്കച്ചവടക്കാർ കടകളിൽ സ്കെയിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാനദണ്ഡങ്ങൾ ലംഘിച്ച് വിൽപ്പന നടത്തിയതിനെ തുടർന്ന് കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് 2000 രൂപ പിഴ ചുമത്തിയിരുന്നു.
Post Your Comments