Latest NewsIndiaNews

മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കി ഗവർണർ

ചെന്നൈ: അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കി തമിഴ്‌നാട് ഗവർണർ. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നീക്കം.

Read Also: പള്ളിയില്‍ കയറി സൈനികര്‍ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു: സൈന്യത്തിനെതിരെ ആരോപണം, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി

2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ബാലാജിയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി നിലനിർത്തുകയായിരുന്നു എം കെ സ്റ്റാലിൻ.

Read Also: വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചു: പിഡിപി നേതാവിനെതിരെ പരാതിയുമായി മാധ്യമ പ്രവർത്തക

shortlink

Related Articles

Post Your Comments

Related Articles


Back to top button