Latest NewsNewsBusiness

രാജ്യത്തെ കർഷകർക്ക് സന്തോഷ വാർത്ത! യൂറിയ സബ്സിഡി തുടരും, മൂന്ന് വർഷത്തേക്ക് വകയിരുത്തിയത് കോടികൾ

ഇത്തവണ ഗോബർധൻ പ്ലാന്റുകളിൽ നിന്നുള്ള ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്

രാജ്യത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തവണ കർഷകർക്കായി 3,70,128.7 കോടി രൂപയുടെ പദ്ധതികളുള്ള സവിശേഷ പാക്കേജിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണയും യൂറിയ സബ്സിഡി പദ്ധതി തുടരാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മൂന്ന് വർഷത്തേക്ക് 3,68,676.7 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കർഷകർക്ക് 2,200 രൂപ വിലയുള്ള യൂറിയ 242 രൂപയ്ക്ക് ലഭിക്കും.

രാജ്യത്ത് വേപ്പ് പൂശിയ യൂറിയയാണ് നിലവിൽ ഉപയോഗിക്കുന്നത്. പുതിയ നിർദ്ദേശം അനുസരിച്ച്, കൂടുതൽ ലാഭകരവും കാര്യക്ഷമവുമായ സൾഫർ പൂശിയ യൂറിയ (യൂറിയ ഗോൾഡ്) രാജ്യത്ത് ആദ്യമായി അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മണ്ണിലെ സൾഫർ ക്ഷാമം പരിഹരിക്കാനും, കർഷകരുടെ പ്രവർത്തന ചെലവ് കുറയ്ക്കാനും കഴിയുന്നതാണ്. ഇത്തവണ ഗോബർധൻ പ്ലാന്റുകളിൽ നിന്നുള്ള ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിപണി വികസന സഹായമായി 1,451.84 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Also Read: പത്തനംതിട്ടയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ തൂങ്ങി മരിച്ച നിലയിൽ വയോധികന്റെ മൃതദേഹം: ആത്മഹത്യയെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button