Latest NewsKerala

നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 141 പവൻ പിടികൂടി

കൊച്ചി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അബ്ദുൾ റൗഫ്, സക്കീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 141 പവൻ സ്വർണമാണ് പിടിച്ചെടുത്തത്. റൗഫിൽ നിന്നും 558 ഗ്രാമും സക്കീറിൽ നിന്നും 570 ഗ്രാമും സ്വർണമാണ് കണ്ടെത്തിയത്.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനൊപ്പം ചേർത്ത് തുന്നിപ്പിടിപ്പിക്കുകയായിരുന്നു. ഇവർ ദുബായിയിൽ നിന്നുമാണ് കൊച്ചിയിൽ എത്തിയത്.

ഇരുവരുടെയും നടത്തയിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥർ ഇവരെ പിടിക്കൂടി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ നിന്ന് സ്വർണം കണ്ടെത്തിയത്. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായി ചോദ്യചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button