MalappuramLatest NewsKeralaNattuvarthaNews

കാ​ട്ടാ​ന​യ്ക്ക് വൈ​ദ്യു​ത​വേ​ലി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റു: രക്ഷകരായി നാട്ടുകാർ

ക​രി​മ്പു​ഴ​യു​ടെ പു​റം​മ്പോ​ക്ക് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി സ്ഥാ​പി​ച്ച വേ​ലി​യി​ൽ നി​ന്നു​മാ​ണ് ആ​ന​യ്ക്ക് ഷോ​ക്കേ​റ്റ​ത്

മ​ല​പ്പു​റം: കാ​ട്ടാ​ന​യ്ക്ക് വൈ​ദ്യു​ത​വേ​ലി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റു. ക​രി​മ്പു​ഴ​യു​ടെ പു​റം​മ്പോ​ക്ക് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി സ്ഥാ​പി​ച്ച വേ​ലി​യി​ൽ നി​ന്നു​മാ​ണ് ആ​ന​യ്ക്ക് ഷോ​ക്കേ​റ്റ​ത്.

നി​ല​മ്പൂ​രി​ൽ ആണ് സംഭവം. ഷോ​ക്കേ​റ്റ് മ​ണി​ക്കൂ​റു​ക​ളോ​ളം കി​ട​ന്ന ആ​ന​യെ നാ​ട്ടു​കാ​രെ​ത്തി ഫ്യൂ​സ് ഊ​രി മാ​റ്റി​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. കാ​ട്ടാ​ന പി​ന്നീ​ട് കാ​ട്ടി​ലേ​ക്ക് പോ​യി. ക​രി​മ്പു​ഴ കു​റു​ന്തോ​ട്ടി​മ​ണ്ണ പ്ര​ദേ​ശ​ത്ത് കൂ​ടി​യാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്.

Read Also : കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ഇടപാട്, പ്രധാന കണ്ണി മുഹമ്മദ് ഷഹദ് പൊലീസിന്റെ വലയിലായി

അതേസമയം, ര​ക്ഷ​പ്പെ​ട്ട ശേ​ഷം സ​മീ​പ​ത്തെ റോ​ഡി​ല്‍ നി​ല​യു​റ​പ്പി​ച്ച ആ​ന അ​തു വ​ഴി വ​ന്ന കാറും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തുടർന്ന്, കാ​ര്‍ പി​ന്നോ​ട്ട് എ​ടു​ത്ത് യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ‌​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യ​ച്ച​തോ​ടെ ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. തുടർന്ന്, ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ട​ക്കം പൊ​ട്ടി​ച്ച് ക​രി​മ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി വിടുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button