അബുദാബി: സർവകലാശാലാ പരീക്ഷകളിലും ഹൈസ്‌കൂൾ പരീക്ഷകളിലും ഈ വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസകൾ അനുവദിച്ച് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂൾ തലത്തിലും സർവകലാശാലാ തലങ്ങളിലും മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസകൾ അനുവദിക്കുമെന്ന കാര്യം നേരത്തെ യുഎഇ പ്രഖ്യാപിച്ചിരുന്നു. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.
അതേസമയം, ഇക്കഴിഞ്ഞ വർഷം യുഎഇയിൽ ഹൈസ്‌കൂൾ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്ക് തുടർ പഠനങ്ങൾക്കുള്ള സാമ്പത്തിക സഹായവും പ്രശസ്തമായ സർവകലാശാലകളിലേക്കുള്ള സ്‌കോളർഷിപ്പുകളും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് വിദ്യാർത്ഥികളെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Read Also: അപകടകാരികളായ നായകളെ കൊന്നൊടുക്കണം: ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍
Post Your Comments