തിരുവനന്തപുരം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തു.
ഒളിവിൽ പോയ വൈദികനായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറോടെ അടിമലത്തുറയിലാണ് സംഭവം.രക്ഷിതാക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കി.
ഇതോടെ കുട്ടി സംഭവിച്ച കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. തുടർന്ന് മകനെ വൈദികൻ പീഡനത്തിന് ഇരയാക്കി എന്നുകാണിച്ച് രക്ഷിതാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. തുടർന്നാണ് വിഴിഞ്ഞം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്.
Post Your Comments