Latest NewsKeralaNews

ഹിജാബിന് ബദലായി ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണം

ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിന് ബദലായി ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാര്‍ത്ഥിനികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് മുസ്ലിം വിദ്യാര്‍ത്ഥിനികളാണ് ഇക്കാര്യം ഉന്നയിച്ച് പ്രിന്‍സിപ്പലിനെ സമീപിച്ചിരിക്കുന്നത്.

Read Also: വൈദികൻ വീട്ടിലെത്തി പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ജന്‍മാരുടെയും ഇന്റഫെക്ഷന്‍ കണ്‍ട്രോള്‍ ടീമിന്റെയും യോഗം വിളിക്കുമെന്നും വിദ്യാര്‍ഥിനികള്‍ ഉന്നയിച്ച ആവശ്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മതവിശ്വാസത്തിന്റെ ഭാഗമായി എല്ലാ സമയത്തും തല മറയ്ക്കണമെന്നും എന്നാല്‍ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ കഴിയില്ലെന്നുമാണ് ആവശ്യമുന്നയിച്ച വിദ്യാര്‍ഥിനികള്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button