Latest NewsNewsInternational

മസ്‌ജിദിന് മുന്നിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം: അനുമതി നൽകി സ്വീഡിഷ് സർക്കാർ

സ്‌റ്റോ‌ക്‌ഹോം: മസ്‌ജിദിന് മുന്നിൽ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നൽകി സ്വീഡിഷ് സർക്കാർ. സ്വീഡനിലെ സ്‌റ്റോക്ഹോം നഗരത്തിലുള്ള മസ്‌ജിദിന് മുന്നിലാണ് പ്രതിഷേധം. ഈദ് ഉൽ അദ്‌ഹ പ്രമാണിച്ചുളള അവധി ദിനത്തിൽ പ്രതിഷേധം നടത്തുന്നതിനാണ് സർക്കാർ അനുമതി നൽകിയത്.

ഇത് സ്വീഡന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നും നാറ്റോയിൽ ചേരുന്നതിനുള്ള സ്വീഡന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും സൂചനയുണ്ട്. ഇത് തുർക്കിയുടെ സ്വീഡനോടുള്ള എതിർപ്പിന് ശക്തി കൂട്ടുന്ന നടപടിയാണെന്നാണ് സൂചന. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിലൂന്നിയാണ് അനുമതി നൽകിയതെന്നാണ് സ്വീഡിഷ് പൊലീസ് വ്യക്തമാക്കുന്നത്.

പിണറായി വിജയൻ രാഷ്ട്രീയക്കാരനല്ല, ലക്ഷണമൊത്ത കച്ചവടക്കാരനാണ്‌:  പികെ കൃഷ്ണദാസ്

സ്‌റ്റോക്‌ഹോമിലെ തുർക്കിഷ് എംബസിയുടെ മുന്നിൽ ഈ വർഷമാദ്യം നടന്ന പ്രതിഷേധത്തിലും ഖുറാൻ കത്തിച്ചിരുന്നു. തുടർന്ന്, പ്രതികാര നടപടിയുമായി തുർക്കിയിലെ അംഗാറയിലെ സ്വീഡിഷ് എംബസിയിൽ സ്ഥാപിച്ച സ്വീഡിഷ് ദേശീയപതാക പ്രതിഷേധക്കാർ കത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button