കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ പൊലീസ് പിടിയിൽ. കുന്നംകുളം ശങ്കരപുരം കളരിക്കൽ ശശീധരനെ(70)യാണ് അറസ്റ്റ് ചെയ്തത്. സി.ഐ യു.കെ. ഷാജഹാനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Read Also : ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രിക്ക് ഭക്ഷണമൊരുക്കിയത് മലയാളിയായ അനൂപ് അഷ്റഫ്
2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പീഡിപ്പിക്കുകയും നിർബന്ധിച്ച് നഗ്ന ചിത്രങ്ങൾ എടുപ്പിക്കുകയും വാട്സ് ആപ്പിലൂടെ ലൈംഗിക ചുവയോടു കൂടിയ സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments