കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയില്‍. അരക്കിണര്‍ സ്വദേശി ലൈല മന്‍സില്‍ മുഹമദ് ഷഹദി (34) നെ നാര്‍കോട്ടിക് സെല്‍ അസ്സി. കമീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍ സാഫ്) ടൗണ്‍ ഇന്‍സ്പെക്ട്ടര്‍ ബൈജു കെ ജോസിന്റെ നേത്യത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
മയക്കുമരുന്ന് കച്ചവടം ചെയ്യുകയും, മയക്കുമരുന്ന് ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഷഹദ്. കോഴിക്കോട് കേന്ദീകരിച്ച് വില്പന നടത്താന്‍ ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കൈമാറിയ കേസില്‍ ഇടപാടുകള്‍ നടത്തിയത് ഷഹദാണ്. പൊലീസ് ഷഹദിനെ നീരീക്ഷിച്ചപ്പോള്‍ ഇയാള്‍ മാത്തോട്ടം, പയ്യാനക്കല്‍, അരക്കിണര്‍ ഭാഗങ്ങളിലെ ലഹരിവില്പന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് മനസ്സിലായി പാളയത്തു വച്ചാണ് ഷഹദിനെ കസ്റ്റഡിയില്‍ എടുത്തത്. 2023 ജനുവരി 19നായിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത്.
ടൗണ്‍ പൊലീസും ഡാന്‍ സാഫ് പാര്‍ട്ടിയും ചേര്‍ന്ന് അബ്ദുള്‍ നാസര്‍, ഷറഫുദ്ധീന്‍, ഷബീര്‍ എന്നിവരെ 84 ഗ്രാം എംഡിഎം.എ യും, 18 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ സഹിതം പിടികൂടിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേക്ഷണം നടത്തിയതില്‍ ഡല്‍ഹിയില്‍ വച്ച് മയക്കുമരുന്ന് എത്തിച്ചത് കാസര്‍കോഡുകാരനായ മുസമ്മില്‍ ആയിരുന്നു. മുസമ്മിലിനെ മംഗാലാപുരം വച്ച് അറസ്റ്റ് ചെയ്തിരുന്നു തുടര്‍ന്നുള്ള അന്വേക്ഷണത്തില്‍ മയക്കുമരുന്നിനായി ഇടപാട് നടത്തിയതില്‍ ഷഹദാണെന്ന് മനസ്സിലായി. ഷഹദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ഈ കേസില്‍ ഇത് വരെ അഞ്ച് പേര് അറസ്റ്റിലായിട്ടുണ്ട്.
Post Your Comments