സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു : അറിയാം നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. നാല് ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ ഇന്ന് ഇടിവുണ്ടാകുന്നത്. ഇതോടെ വില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

Read Also : മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 103 രൂപയാണ്.

Share
Leave a Comment