തിരുവനന്തപുരം: കഞ്ചാവ് കടത്ത് കേസ് പ്രതിയ്ക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി . 31 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയ്ക്കാണ് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് 2018 ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന എം കെ സുനിലും സംഘവും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. നീരജ് എന്നയാളാണ് 31 കിലോ കഞ്ചാവുമായി പിടിയിലായത്. കൽപ്പറ്റ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതിയാണ് നീരജിന് ശിക്ഷ വിധിച്ചത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വയോധികൻ അറസ്റ്റിൽ
Post Your Comments