ഗതാഗത നിയമലംഘകർക്ക് പിടിവീഴും: ഡ്രോൺ ഫോറൻസിക് യൂണിറ്റിന് തുടക്കം കുറിച്ചു

തിരുവനന്തപുരം: കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ആദ്യ പ്രവർത്തനം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ആരംഭിച്ചു. സിറ്റി പൊലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ആയിരിക്കും ഡ്രോൺ മുഖാന്തരം നിരീക്ഷിക്കുന്നത്. ബൈക്ക് റേസിംഗ് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവരെ പിന്തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. തുടർന്ന് പോലീസ് ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

Read Also: കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാഷ്, ഒരു നല്ല പെരുന്നാൾ സന്ദേശവുമായി കെ ടി ജലീൽ

നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരും ഡ്രോൺ ക്യാമറയിൽപ്പെടും. ഗതാഗത തടസം സൃഷ്ടിച്ച് വാഹന പാർക്കിംഗ് നടത്തുന്നവരെയും ഡ്രോൺ പിടികൂടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാഷ്, ഒരു നല്ല പെരുന്നാൾ സന്ദേശവുമായി കെ ടി ജലീൽ

Share
Leave a Comment