തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം. രബീന്ദ്രകുമാറാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. ഷർമിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അധിക ചുമതല നൽകുകയും ചെയ്തു.
Read Also: അയോദ്ധ്യയ്ക്കായി 32,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ: പദ്ധതികൾ ആവിഷ്‌ക്കരിച്ച് യോഗി സർക്കാർ
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല മൊഹമ്മദ് ഹനീഷിന് നൽകി. രബീന്ദ്രകുമാർ കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിവരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് എം കൗൾ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.
തുറമുഖ വകുപ്പിന്റെ അധിക ചുമതല കെഎസ് ശ്രീനിവാസിന് നൽകി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ഡോ രത്തൻ യു ഖേൽക്കറിനും നൽകി. പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണർ സ്ഥാനത്തേക്ക് മാറ്റി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നൽകിയിട്ടുണ്ട്.
Post Your Comments