Latest NewsIndiaNews

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു

ഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ബുധനാഴ്ച യുപിയിലെ സഹരാൻപൂർ ജില്ലയിൽ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ കാറിന്റെ വി​ൻഡോ വെടിവെപ്പിൽ തകർന്നു. ഉടൻ തന്നെ അദ്ദേഹത്ത സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ചന്ദ്രശേഖർ ആസാദ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. സഹരാൻപൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു ആ​ക്രമണം നടന്നത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് അക്രമികൾ എത്തിയത്. അക്രമിസംഘം നാല് തവണ നിറയൊഴിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button