Latest NewsNewsIndia

ഉപഭോക്താക്കൾക്ക് തിരിച്ചടി! ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർന്നു

ഡൽഹിയിൽ 200 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായാണ് നൽകുന്നത്

ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി. പ്രതിമാസം 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ 8 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി വിതരണ ഏജൻസികളുമായുളള പവർ പർച്ചേസ് അഡ്ജസ്റ്റ്മെന്റ് നിരക്ക് പ്രകാരമാണ് വർദ്ധന. സാധാരണയായി ഡൽഹിയിൽ കൽക്കരി, വാതകം തുടങ്ങിയ ഇന്ധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി മൂന്ന് മാസത്തിലൊരിക്കൽ  വൈദ്യുതി നിരക്ക് പുനക്രമീകരിക്കാറുണ്ട്.

ഡൽഹിയിൽ 200 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായാണ് നൽകുന്നത്. 201 യൂണിറ്റ് മുതൽ 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്സിഡി ലഭിക്കും. ബിഎസ്ഇഎസ് യമുന പവർ ലിമിറ്റഡ്, ബിഎസ്ഇഎസ് രാജധാനി പവർ ലിമിറ്റഡ്, ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ, നോർത്ത് ഡൽഹി പവർ ലിമിറ്റഡ് എന്നീ ഏജൻസികളാണ് ഡൽഹിയിൽ വൈദ്യുതി വിതരണം ചെയ്യുന്നത്. സാധാരണയായി ശൈത്യകാലത്ത് വൈദ്യുതി നിരക്ക് കുറയുകയും, വേനൽക്കാലത്ത് വർദ്ധിക്കാറുമുണ്ട്.

Also Read: ഹോട്ടൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത: സംവിധായകൻ ബൈജു പറവൂരിന്റെ അന്ത്യം ഭക്ഷ്യ വിഷബാധ മൂലം

shortlink

Related Articles

Post Your Comments

Related Articles


Back to top button