KeralaLatest NewsNews

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ കേരളം ഈടാക്കുന്നത് ഇരട്ടിത്തുക, കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് ന്യായമായ തുക

തിരുവനന്തപുരം: മോട്ടര്‍ വാഹന നിയമം അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ ഫീസും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ലൈസന്‍സ് പുതുക്കുന്നതിന് 200 രൂപയാണു കേന്ദ്രം നിശ്ചയിച്ച ഫീസ്, വിലാസം കൂടി മാറ്റണമെങ്കില്‍ 200രൂപ അധികം കൊടുക്കണം. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡായാണു ലൈസന്‍സ് നല്‍കുന്നതെങ്കില്‍ 200 രൂപ കൂടി വാങ്ങാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read Also:ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കി: വ​യോ​ധി​ക​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ചിപ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡിനു പകരം പിവിസി (പോളിവിനൈല്‍ ക്ലോറൈഡ്) കാര്‍ഡ് നല്‍കി 200 രൂപ കൂടി സംസ്ഥാനം ഈടാക്കുന്നു. കേന്ദ്ര നിയമപ്രകാരം, പിവിസി കാര്‍ഡ് നല്‍കുന്നതിനു പണം ഈടാക്കാന്‍ പാടില്ല.ഇതു കൂടാതെ യൂസര്‍ ഫീയായി 120, തപാല്‍ ചാര്‍ജ് ഇനത്തില്‍ 45 രൂപ എന്നിവ കൂടി നല്‍കണം. കേന്ദ്ര നിയമപ്രകാരം ലൈസന്‍സ് പുതുക്കാനും മേല്‍വിലാസം മാറ്റുന്നതിനുമായി 400 രൂപയാണ് ഈടാക്കേണ്ടതെങ്കിലും കേരളം ജനങ്ങളില്‍ നിന്ന് പിഴിയുന്നത് 765 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button