Latest NewsNewsBusiness

എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ്: ജ്വല്ലറികൾക്ക് നൽകിയിരുന്ന സാവകാശം ഈ മാസം അവസാനിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് നിർബന്ധമാണ്

സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് ജൂലൈ ഒന്ന് മുതൽ നിർബന്ധമാക്കുന്നു. എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് പതിപ്പിക്കാൻ ജ്വല്ലറികൾക്ക് നൽകിയ സാവകാശം ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ ജ്വല്ലറികൾ ആറ് മാസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും, മൂന്ന് മാസം മാത്രമാണ് സമയപരിധി നീട്ടി നൽകിയത്.

ഏപ്രിൽ ഒന്ന് മുതലാണ് സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ, ഗോൾഡ് ആൻഡ് സിവിൽ മർച്ചൻസ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സമയപരിധി ദീർഘിപ്പിക്കുകയായിരുന്നു. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് നിർബന്ധമാണ്. ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതോടെ, അടുത്ത മാസം മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പരിശോധനകൾ കർശനമാക്കാൻ സാധ്യതയുണ്ട്. ആഭരണത്തിന്റെ ഇനം, ഹാൾമാർക്ക് ചെയ്ത ജ്വല്ലറി, രജിസ്ട്രേഷൻ നമ്പർ, ഹാൾമാർക്കിംഗ് സെന്ററിന്റെ പേര്, തീയതി, സ്വർണത്തിന്റെ മാറ്റ് തുടങ്ങിയ വിവരങ്ങൾ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.

Also Read: വ്യാജ ഡിഗ്രി കേസ്, എസ്എഫ്ഐ മുന്‍ നേതാവ് അബിന്‍ സി രാജിനെ മാലി ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button