Latest NewsKeralaNews

കനത്ത മഴ: മതിലിടിഞ്ഞ് വീണ് വീട് തകർന്നു

കണ്ണൂർ: കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീട് തകർന്നു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് ഭാഗികമായി തകർന്നത്.

Read Also: ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ: യാത്രക്കാർ പെരുവഴിയിലായി

വീട്ടുകാർ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.

അതേസമയം, മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ് രംഗത്തെത്തിയിരുന്നു. അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യമാണെങ്കിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button