Latest NewsNewsIndia

അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തി: ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

ന്യുഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ധാക്ക സ്വദേശിനിയാണ് അറസ്റ്റിലായത്. അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ അനധികൃതമായി പറക്കുന്നു എന്നുള്ള വിവരത്തെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മോമോ മുസ്തഫ എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Read Also: ‘ഞാനും ഭാര്യയും തമ്മിൽ ഉടൻ വിവാഹമോചനം, പിന്നെ നമ്മുടെ വിവാഹം’: പോലീസുകാരൻ 13കാരിയെ ഗർഭിണിയാക്കിയത് വിവാഹ വാഗ്ദാനം നൽകി

മണ്ഡവാലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്തെത്തിയതും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും. യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഇവർ ബംഗ്ലാദേശിൽ ഒരു സ്റ്റുഡിയോ നടത്തിയിരുന്നതായും മെയ് മുതൽ ആറ് മാസത്തെ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് എത്തിയതാണെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം: ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button