പത്തനംതിട്ട: സീതത്തോട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 588 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സീതത്തോട് താമസിക്കുന്ന വാസന്തിയുടെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗവി വനമേഖലയിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് വാറ്റ് ചാരായം വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്.
Read Also : ഹോട്ടൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത: സംവിധായകൻ ബൈജു പറവൂരിന്റെ അന്ത്യം ഭക്ഷ്യ വിഷബാധ മൂലം
പരിശോധനാ സമയത്ത് വാസന്തി വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ക്കെതിരെ എക്സൈസ് കേസെടുത്തു.
Post Your Comments