KottayamNattuvarthaLatest NewsKeralaNews

എല്ലാ തൊഴിലാളികൾക്കും തുല്യവേതനം നൽകാൻ ധാരണ: ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

കോട്ടയം: ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീ‌ർന്നു. കോട്ടയം ജില്ലാ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ബസ് ഉടമ രാജ് മോഹന്റെ നാലു ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനഃക്രമീകരിക്കുന്നതിനും ഇതു വഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കുന്നതിനും തീരുമാനമായി.

വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാർ എല്ലാ ബസുകളിലുമായി മാറി മാറി ജോലി ചെയ്യും. അതേസമയം രാവിലെ ചൊവ്വാഴ്ച രാവിലെ നടന്ന ചർച്ചയ്ക്കിടെ ബസുടമ രാജ്‌മോഹൻ ഇറങ്ങിപ്പോയിരുന്നു. തന്നെ മർദ്ദിച്ച സിഐടിയു നേതാവ് കെആർ അജയനെ ചർച്ചയിൽ പങ്കെടുപ്പിച്ചതിനെ തുടർന്നാണ് രാജ്‌മോഹൻ ഇറങ്ങിപ്പോയത്.

‘രാമായണം അതുല്യമായതാണ്, മതത്തിൽ വിശ്വസിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കരുത്’: ഹൈക്കോടതി

തന്നെ മർദ്ദിച്ച പ്രതിക്കൊപ്പം ചർച്ചയ്ക്കില്ലെന്ന് രാജ്‌മോഹൻ അറിയിച്ചു. തുടർന്ന് അജയനെ ഒഴിവാക്കി ചർച്ച നടത്താൻ ജില്ലാ ലേബർ ഓഫീസർ തീരുമാനിക്കുകയായിരുന്നു. പിന്നീട് വൈകിട്ട് നടന്ന ചർച്ചയിൽ രാജ്‌മോഹൻ പങ്കെടുത്തു. ബസ് സ‌ർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button