Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsKeralaNewsEntertainment

 അഹങ്കാരിയാകരുത്, അഖിൽ മാരാരുടെ ഭാവിയെക്കുറിച്ച് ഹരി പത്തനാപുരം

ബിഗ് ബോസ് എന്നെ രണ്ട് തവണ വിളിച്ചിരുന്നു

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അവസാനഘട്ടത്തിലാണ്. ഷോയുടെ വിജയി ആരാകുമെന്ന ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. ശക്തമായ പോരാട്ടമാണ് മത്സരാർത്ഥികളുടെ ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അഖില്‍ മാരാരുടെ ഭാവിയെന്തായിരിക്കുമെന്ന് പറയുന്ന ഒരു വീഡിയോ ശ്രദ്ധനേടുകയാണ്.

ഷിജുവിന്റെ കൊട്ടാരക്കര വാര്‍ത്തകളുടെ ചാനല്‍ വീഡിയോയില്‍ ജ്യോത്സ്യൻ ഹരി പത്തനാപുരം ആണ്. അഖില്‍ മാരാര്‍ കപ്പ് അടിക്കുമോയെന്ന ചോദ്യത്തിനു മറുപടി പറയുന്നത്.

READ ALSO: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

എന്റെ ഭാവി പോലും പ്രവചിക്കാനാകില്ലെന്നാണ് താൻ പറയാറുള്ളത് എന്ന് ഹരി പത്തനാപുരം വ്യക്തമാക്കുന്നു. അഖില്‍ മാരാര്‍ കപ്പ് അടിക്കണമെന്ന് ആണ് തനിക്ക് ആഗ്രഹം എന്നും ഹരി പറയുന്നു.

വാക്കുകൾ ഇങ്ങനെ,

‘നിങ്ങളുടെ സുഹൃത്ത് വിജയിക്കട്ടേയെന്ന് ആഗ്രഹിക്കുന്നു. അഖില്‍ മാരാര്‍ ഇറങ്ങിവരുമ്പോള്‍ മുമ്പുള്ളവരോ പോലെ ആകാതിരിക്കാൻ ശ്രമിക്കണം. പക്വതയോടെ ഇറങ്ങിവരാൻ അഖില്‍ ശ്രദ്ധിക്കണം. തനിക്കായി ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിച്ചവരെ അഖില്‍ മറക്കരുത്.

ബിഗ് ബോസ് എന്നെ രണ്ട് തവണ വിളിച്ചിരുന്നു. പക്ഷേ ഞാൻ പോകാൻ തയ്യാറായില്ല. അഖില്‍ മാരാര്‍ വിജയിച്ച് വരട്ടേ. ബിഗ് ബോസ് കഴിഞ്ഞിറങ്ങുമ്പോള്‍ അഹങ്കാരികളാകരുത്. സാബുവൊക്കെ നല്ല പക്വതയോടെയാണ് പെരുമാറുന്നത്. അഖില്‍ എന്റെ നാട്ടുകാരനാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി അറിയില്ല. അഖില്‍ ഒരു കാര്യം ശ്രദ്ധിക്കണം. പക്വത വേണം. എത്ര ഉയരത്തില്‍ പോകുന്നോ അത്രയും ആഘാതത്തില്‍ വീഴ്‍ചയുണ്ടാകും. പുകഴ്‍ത്തകലുകളില്‍ അഭിനന്ദനങ്ങളിലും വീഴാതെ പോയാല്‍ സെലിബ്രിറ്റിയായി തുടരും. അത് ശ്രദ്ധിക്കണമെന്ന് സുഹൃത്തിനോട് പറയണം. താൻ സാധാരണക്കാരനാണെന്ന് മനസ്സിലുണ്ടാകണം. ‘- ഹരി പത്തനാപുരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button