Latest NewsNewsInternational

റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്നര്‍ സേനാ മേധാവി റഷ്യ വിടുന്നു

 

മോസ്‌കോ: റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്‌നര്‍ സേനാ മേധാവി യെവ്‌ജെനി പ്രിഗോഷിന്‍ റഷ്യ വിടുന്നു. അയല്‍രാജ്യമായ ബെലറൂസിലേക്കാണ് പ്രിഗോഷിന്‍ പോകുന്നത്. അതോടൊപ്പം പ്രിഗോഷിനെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റഷ്യ പിന്‍വലിക്കും. റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ സൈനിക നീക്കത്തിന് ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ നിര്‍ണായക ഇടപെടലിലൂടെയാണ് അയവ് വന്നത്. ‘യുദ്ധമുഖത്തെ ധീരരുടെ സാഹസികതകളെ ബഹുമാനിക്കുന്നു എന്നാണ് പ്രിഗോഷിനെതിരായ കേസുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. ഉടമ്പടി പ്രകാരം വാഗ്‌നര്‍ സേനകള്‍ അവരുടെ താവളത്തിലേക്ക് മടങ്ങുമെന്നും പെസ്‌കോവ് അറിയിച്ചു.

Read Also: ഭൂമിയിടപാട് കേസ്: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്

വാഗ്‌നര്‍ സേന മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നതിനിടെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടായത്. ലൂകാഷെങ്കോ പ്രിഗോഷിനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്‌നര്‍ സേന വിമത നീക്കം അവസാനിപ്പിച്ച് പിന്മാറ്റം നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് ലുകാഷെങ്കോ സമാധാന ദൂതനായത്.

നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്‌തോവില്‍ നിന്ന് വാഗ്‌നര്‍ സേന പൂര്‍ണമായും പിന്‍വവാങ്ങി. ഇവരുടെ പിന്മാറ്റത്തിന് പിന്നാല റഷ്യന്‍ പോലീസ് നഗരം ഏറ്റെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button