Latest NewsNewsBusiness

സൂചികകൾ ദുർബലം! സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ഓഹരി വിപണി

നിഫ്റ്റി 25.70 പോയിന്റ് നേട്ടത്തിൽ 18,691.20-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ വിവിധ സമ്മർദ്ദങ്ങളെ തുടർന്നാണ് ആഭ്യന്തര സൂചികകൾ ഇന്ന് നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 9.37 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,970-ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 25.70 പോയിന്റ് നേട്ടത്തിൽ 18,691.20-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ഇന്ന് 1,860 കമ്പനികൾ നേട്ടത്തിലും, 1,783 കമ്പനികൾ നഷ്ടത്തിലും, 174 കമ്പനികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എൻടിപിസി, ഭാരതി എയർടെൽ, പവർഗ്രിഡ്, എൽ ആൻഡ് ടി, അപ്പോളോ ടയേഴ്സ്, എൽഐസി, ഫ്ലൂറോ കെമിക്കൽസ് ലിമിറ്റഡ്, ടൊറന്റ് പവർ തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, പി.ബി ഫിൻടെക്, വരുൺ ബിവറേജസ്, മാക്സ് ഹെൽത്ത് കെയർ, ജെഎസ്ഡബ്ല്യു എനർജി, ഗ്ലാൻഡ് ഫാർമ, മാരുതി സുസുക്കി, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാ ടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

Also Read: മുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ കഞ്ഞിവെള്ളം

shortlink

Related Articles

Post Your Comments

Related Articles


Back to top button