ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 12% ആളുകള്‍ക്ക് മൂത്രാശയകല്ല് അഥവാ കിഡ്‌നി സ്റ്റോണ്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. 18 മുതല്‍ 39 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് കിഡ്‌നി സ്റ്റോണ്‍ കൂടുതല്‍ ബാധിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്.
Read Also : മോദിയെ വെല്ലുവിളിക്കാൻ പട്‌നയിൽ ‘വാഗ്നർ ഗ്രൂപ്പ്’ ഒന്നിച്ചു: വിവാദ പരാമർശവുമായി ഉദ്ധവ് താക്കറെ
അമിതവണ്ണം, മൂത്രത്തില്‍ തുടരെയുള്ള അണുബാധ, ആഹാരശീലങ്ങള്‍, പ്രമേഹം എന്നിവയാണ് പൊതുവേ കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുന്ന പ്രധാനഘടകങ്ങള്‍. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, ഹൈ സോഡിയം ഡയറ്റ്, പെട്ടെന്ന് ഹൈ പ്രോട്ടീന്‍ അടങ്ങിയതും ലോ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഡയറ്റ് ശീലിക്കുക എന്നിവയും കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാണ്. ആവശ്യത്തിനു വെള്ളം കുടിക്കുക, നല്ലൊരു ഹെല്‍ത്തി ഡയറ്റ് ശീലിക്കുക എന്നിവയാണ് കിഡ്‌നി സ്റ്റോണ്‍ അകറ്റാനുള്ള ഏറ്റവും നല്ല വഴികള്‍.
ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാം. അതുപോലെ സ്ഥിരമായി ഹൈ പ്രോട്ടീന്‍ അടങ്ങിയ ആഹാരം തന്നെ കഴിക്കുന്നവരും സൂക്ഷിക്കുക. ഡോക്ടറുടെ നിര്‍ദേശമില്ലാതെയോ അമിതമായോ കാത്സ്യം കൂടുതല്‍ ഉള്ളിലെത്തിയാലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകും. കാത്സ്യം സപ്ലിമെന്റ് കഴിക്കുന്നവര്‍ അത് ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഡയറ്റ് കൂടി ചിട്ടപ്പെടുത്തിയ ശേഷം കഴിക്കുക.
Post Your Comments