ThiruvananthapuramKeralaNattuvarthaNews

ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്ന്: ജെപി നദ്ദ

തിരുവനന്തപുരം: ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ബൗദ്ധിക മുന്നേറ്റങ്ങളെ ഇടതു സർക്കാർ കായികമായി അടിച്ചമർത്തുകയാണെന്ന് ജെപി നദ്ദ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ കേരളത്തിനായി നടപ്പിലാക്കുന്ന വികസന പദ്ധതികളെ സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

എല്ലാ ജനങ്ങളും ഒരു കുടുംബം പോലെ ജീവിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് ഇന്ത്യ, ഇക്കാര്യം ഒബാമ മറക്കരുത്:രാജ്‌നാഥ് സിങ്

മോദി സർക്കാർ കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ജെപി നദ്ദ പറഞ്ഞു. ദേശീയപാത 66ന് വേണ്ടി 55,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 1,266 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button