പഴയന്നൂർ: കാട്ടുപന്നി ഇറച്ചി വിൽപനക്കിടെ യുവാവ് അറസ്റ്റിൽ. കുമ്പളക്കോട് പെരുംപുഞ്ചയിൽ സൈമൺ (43) ആണ് വനപാലകരുടെ പിടിയിലായത്.
കല്ലേപ്പാടത്തെ ഇയാളുടെ വീട്ടിൽ 50 കിലോയോളം ഇറച്ചി കവറുകളിലാക്കി വിൽപനക്ക് തയ്യാറാക്കി വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ത്രാസ്, ആയുധം എന്നിവയും പിടിച്ചെടുത്തു. പാലക്കാട് ജില്ലയിൽ നിന്നാണ് കാട്ടുപന്നിയെ വേട്ടയാടിയതെന്ന് പ്രതി അറിയിച്ചു.
എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ എസ്.എൻ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments