വഞ്ചിയൂർ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇൻജക്ഷൻ സിറിഞ്ചുകൾ കവർന്നയാൾ അറസ്റ്റിൽ. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. കന്റോണ്‍മെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : കേരളത്തിലേയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് ഫോര്‍മാലിന്‍ ചേര്‍ത്ത പുഴുവരിക്കുന്ന മത്സ്യങ്ങള്‍
ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ച ആശുപത്രിയിലെത്തിയ പ്രതി റൂമില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചുകള്‍ കവരുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളില്‍ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗിച്ചുവരുന്ന പേര് രേഖപ്പെടുത്തിയതും അല്ലാത്തതുമായ അഞ്ച് മെഡിക്കല്‍ റെക്കോര്‍ഡ് ബുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പ്രതിക്കെതിരേ കേസുകളുള്ളതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments