
നേമം: യുവാവിനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചയാൾ പൊലീസ് പിടിയിൽ. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊണ്ണിയൂര്‍ അറുതലപാട് മണിലാല്‍ ഭവനില്‍ മണികണ്ഠന് നായരുടെ മകന് ശരത്തിനാണ് (30) കുത്തേറ്റത്.
Read Also : കേരളത്തിലേയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് ഫോര്‍മാലിന്‍ ചേര്‍ത്ത പുഴുവരിക്കുന്ന മത്സ്യങ്ങള്‍
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചുപൊട്ടിച്ചശേഷം ചില്ലുകൊണ്ട് ശരത്തിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിർദേശപ്രകാരം സി.ഐ എന്‍. സുരേഷ്കുമാര്‍, സി.പി.ഒമാരായ ഹരി, അജില്‍, അരുണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments