ഇന്‍ഡോര്‍: പ്രതിപക്ഷ കക്ഷികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചെന്നായകള്‍ വേട്ടയാടാനായി കൂട്ടത്തോടെയാണ് ഇറങ്ങുന്നതെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. പ്രതിപക്ഷകക്ഷികളുടെ യോഗം ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നില്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളേയും രാജ്യത്തിന്റെ ഖജനാവിനേയുമാണെന്നും അവർ ആരോപിച്ചു.
‘അവിടെയൊരു ഒത്തുചേരല്‍ നടന്നിരുന്നു. പക്ഷെ, യോഗത്തിന്റെ ലക്ഷ്യം മോദിയായിരുന്നില്ല മറിച്ച് നിങ്ങളും ഇന്ത്യയുടെ ഖജനാവുമായിരുന്നു. കലവറയ്ക്ക് മേല്‍ ഒരാള്‍ ദുഷ്ടലാക്കോടെ നോക്കുന്നത് വീട്ടമ്മയെ അറിയിച്ചാല്‍ ശത്രു അതോടെ തോറ്റുമടങ്ങുമെന്ന കാര്യം തനിക്കറിയാം,’ സ്മൃതി ഇറാനി പറഞ്ഞു.
ലൈംഗികതയിൽ അഭിമാനിക്കണം: നിയന്ത്രണങ്ങൾക്കിടയിൽ സർക്കാരുകളോട് പ്ലാറ്റ്‌ഫോമിന്റെ അഭ്യർത്ഥന
‘പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തോടെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ വിശ്വാസ്യത വര്‍ധിച്ചു. വിവിധ വിദേശ കമ്പനികള്‍ ഇന്ത്യയിലെ നിക്ഷേപത്തിനായി മുന്നോട്ടുവന്നിരിക്കുകയാണ്,’ മോദി സര്‍ക്കാര്‍ ഒമ്പത് കൊല്ലം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്‍ഡോറില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ സ്മൃതി ഇറാനി വ്യക്തമാക്കി.
Post Your Comments