തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയത് ഏത് രാജ്യങ്ങളും കൊതിക്കുന്ന കാര്യങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ യാത്രികന്‍ അടുത്ത വര്‍ഷം അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനില്‍ പോകും. അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയിലെ ധാരണ പ്രകാരമാണിത്.
Read Also: യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ
പോകുന്നത് ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയിലെ യാത്രികരിലൊരാളാകാന്‍ സാദ്ധ്യതയുണ്ട്. ബഹിരാകാശത്ത് സ്വന്തം സ്‌പെയ്‌സ് സ്റ്റേഷന്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഈ യാത്ര പ്രചോദനമാവും.
ഇതുകൊണ്ട് ഗഗന്‍യാന്റെ പ്രാധാന്യം കുറയില്ല. ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കുന്ന സ്വന്തം സാങ്കേതികവിദ്യയാണ് ഇതിലൂടെ നമ്മുടെ ലക്ഷ്യം. നാലുയാത്രികര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഇനി അമേരിക്കയിലെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററില്‍ ആറുമാസത്തെ പരിശീലനം നല്‍കും. ഇതില്‍ ഒരു വനിതയെയും ഉള്‍പ്പെടുത്തും. ഗഗന്‍യാന്‍ യാത്രികരില്‍ ഒന്നോ രണ്ടോപേരെ സ്‌പെയ്‌സ് എക്‌സിലോ, ബോയിംഗ് സ്റ്റാര്‍ ലൈനറിലോ ബഹിരാകാശത്ത് എത്തിച്ച് പ്രായോഗിക പരിജ്ഞാനം നല്‍കാനും ധാരണയായിട്ടുണ്ട്. ഇതിനായി ഇന്ത്യ 200കോടി നല്‍കും.
സംയുക്ത സംരംഭമായ നാസ- ഇസ്രോ സിന്തറ്റിക് അപ്പാര്‍ച്ചേര്‍ റഡാര്‍ സാറ്റലൈറ്റ് എന്ന നിസാര്‍ ഉപഗ്രഹം 2024ല്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്നത് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യയ്ക്കുണ്ടായ വന്‍നേട്ടമാണ്. 1.2ബില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. ലോകത്തെ ഏറ്റവും ചെലവേറിയ ഈ ഉപഗ്രഹം കാലാവസ്ഥയിലടക്കം ഭൂമിയിലെ നേരിയ മാറ്റങ്ങള്‍വരെ സദാ നിരീക്ഷിക്കും.
Post Your Comments