Latest NewsNewsLife StyleSex & Relationships

സെക്സിനിടെ പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യം: ഈ കാര്യങ്ങള്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല, ഒഴിവാക്കൂ!!

ഫോര്‍പ്ലേയില്‍ കുറച്ച്‌ സമയവും ഊര്‍ജവും ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്

ദാമ്പത്യ ജീവിതത്തിൽ സെക്‌സിന് വളരെയധികം പാധാന്യമുണ്ട്. ലൈംഗികതയെ സംബന്ധിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. ചിലര്‍ സെക്‌സിലേക്ക് കടക്കുന്നതിന് മുമ്പ് ദീര്‍ഘമായ ഫോര്‍പ്ലേ ഇഷ്ടപ്പെടുന്നുവെങ്കിൽ മറ്റു ചിലർ നേരിട്ട് ലൈംഗിക ബന്ധത്തിലേക്ക് കടന്ന് അത് വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. യുകെയിലെ ഒരു ജനപ്രിയ സെക്സ് ടോയ് കമ്പനി വിവിധ ലിംഗക്കാര്‍ക്കും പ്രായക്കാര്‍ക്കും ഇടയിൽ നടത്തിയ ഒരു സർവേ കണ്ടെത്തിയത് രസകരമായ കാര്യങ്ങളാണ്.

സർവേ അനുസരിച്ച്‌, പത്തില്‍ ഒമ്പത് പുരുഷന്മാരും സെക്സിനിടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നു, എന്നാല്‍ പത്തില്‍ ഏഴ് സ്ത്രീകള്‍ മാത്രമാണ് ലൈംഗിക സുഖത്തിന്റെ പാരമ്യത്തിലെത്തുന്നത്. കൂടാതെ പുരുഷന്മാര്‍ കിടക്കയില്‍ ചെയ്യുന്ന പല കാര്യങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു.

READ ALSO: ഉറക്കത്തിനിടയിലെ മരണം ഏറുന്നു, കാരണമിത്

പഠനത്തില്‍ പങ്കെടുത്ത 30 ശതമാനത്തോളം സ്ത്രീകളും ഏറ്റവും വെറുക്കുന്ന ഒരു കാര്യം പുരുഷന്മാര്‍ക്ക് അവരുടെ ലൈംഗികത വളരെ വേഗം അവസാനിപ്പിക്കുന്നതും വേണ്ടത്ര ഫോര്‍പ്ലേ ഇല്ലാതിരിക്കുന്നതുമാണ്. കൂടാതെ രതിമൂര്‍ച്ഛയുണ്ടോ ഇല്ലയോ എന്ന് സ്ത്രീയോട് ആവര്‍ത്തിച്ച്‌ ചോദിക്കുന്നത് സ്ത്രീകളിൽ വെറുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്മാര്‍ തീര്‍ച്ചയായും ഈ ചോദ്യം ഒഴിവാക്കേണ്ട ഒന്നാണ്.

ലൈംഗികത സ്ത്രീകള്‍ക്ക് സന്തോഷകരമായ ഒരു പ്രവൃത്തിയാക്കാന്‍ ഫോര്‍പ്ലേയില്‍ കുറച്ച്‌ സമയവും ഊര്‍ജവും ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്. അതുപോലെ പല പുരുഷന്മാരും ഒരു സ്ത്രീയുടെ ജി-സ്പോട്ട് കണ്ടെത്താനാഗ്രഹിക്കുന്നവരാണ്. സെക്സിനിടെ പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിത്. ഒരു സ്ത്രീ തന്റെ പുരുഷനെ ഉള്ളിലേക്ക് എത്ര ആഴത്തില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉപദേശങ്ങള്‍ പിന്തുടരരുത്. അത് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button