അന്തരീക്ഷ മലിനീകരണം പുരുഷന്‍റെ ജനനേന്ദ്രിയത്തെ ദോഷകരമായി ബാധിക്കുന്നതായി പുതിയ പഠനം. അന്തരീക്ഷ മലിനീകരണം മൂലം പുരുഷന്റെ ലിംഗം ചുരുങ്ങുന്നതിന് കാരണമാകുന്നുവെന്ന് ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ എന്‍വയോണ്‍മെന്‍റല്‍ മെഡിസിന്‍ ആന്‍റ്പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം മേധാവിയും പരിസ്ഥിതി ശാസ്ത്രജ്ഞയുമായ ഡോ. ഷന്ന സ്വാന്‍ അഭിപ്രായപ്പെടുന്നു. പരിസ്ഥിതി മലിനീകരണം ലിംഗം ചുരുങ്ങുന്നതിന് കാരണമാകുന്നതായും പ്രത്യുല്‍പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നതായുമാണ് മനുഷ്യ പ്രത്യുത്പാദനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കുന്ന ‘കൗണ്ട് ഡൗണ്‍’ എന്ന തന്‍റെ പുതിയ പുസ്തകത്തില്‍ സ്വാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Also Read:സൗദിയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
പ്ലാസ്റ്റിക് നിര്‍മ്മാണത്തില്‍ രാസ വസ്തുക്കളുടെ ഉപഭോഗം ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന എന്‍ഡോക്രൈന്‍ സിസ്റ്റത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ ‘ഫത്തലേറ്റ്സു’ കളുടെ (phthalates) ഫലമായി പ്രത്യുത്പാദന നിരക്കില്‍ കുറയുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സ്വാന്‍ വ്യക്തമാക്കി. മലിനീകരണത്തിന്റെ ഫലമായി കുഞ്ഞുങ്ങള്‍ ചെറിയ ലിംഗാഗ്രത്തോടെ ജനിക്കുന്നുവെന്നും ഡോ. സ്വാന്‍ പറയുന്നു. ഭ്രൂണങ്ങള്‍ രാസവസ്തുക്കളുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ അവ ചുരുങ്ങിയ ജനനേന്ദ്രിയങ്ങളാല്‍ ജനിക്കാന്‍ സാധ്യതയുണ്ടെന്ന് എലികളില്‍ നിരീക്ഷിച്ച ഫത്തലേറ്റ്സ് സിന്‍ഡ്രോം പരിശോധിച്ചാണ് ഡോ. സ്വാന്‍ ഈ നിഗമനത്തില്‍ എത്തിയത്.
‘ഫത്തലേറ്റ്സ്’ എന്ന രാസവസ്തുവിന് വ്യാവസായിക ഉപയോഗം കൂടുതലാണ്. ഇത് കളിപ്പാട്ടങ്ങളിലും ഭക്ഷണങ്ങളിലുമെല്ലാം ഉപയോഗിക്കുന്നതായും മനുഷ്യവികസനത്തെ ദോഷകരമായി ബാധിക്കുന്നതായും ഡോ. സ്വാന്‍ പറയുന്നു. (കളിപ്പാട്ടങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, ലൂബ്രിക്കറ്റിംഗ് ഓയില്‍, ഫുഡ് പാക്കേജിംഗ്, നെയില്‍ പോളിഷ്, ഹെയര്‍ സ്പ്രേകള്‍, ലോഷന്‍സ്, സോപ്പുകള്‍, ഷാംപൂകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയില്‍ എല്ലാം ‘ഫത്താലേറ്റ്’ രാസവസ്തു ഉപയോഗിച്ച് വരുന്നു..). ഫത്താലേറ്റുകള്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിനെ അനുകരിക്കുകയും മനുഷ്യശരീരത്തിലെ സ്വാഭാവിക ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശിശുക്കളിലെ ലൈംഗിക വളര്‍ച്ചയിലും മുതിര്‍ന്നവരില്‍ പെരുമാറ്റത്തിലും വ്യതിയാനം ഉണ്ടാക്കുന്നതായി ഡോ. സ്വാന്‍ വ്യക്തമാക്കി.
2017 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ആരോഗ്യമുള്ള 45,000 ത്തോളം പുരുഷന്മാരെ ഉള്‍പ്പെടുത്തി 185 പേരില്‍ നടത്തിയ പഠനങ്ങളില്‍ കഴിഞ്ഞ നാല് ദശകങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലെ പുരുഷന്മാരില്‍ ശുക്ലത്തിന്റെ അളവ് 50 ശതമാനത്തിലധികം കുറഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ല്‍ പൂജ്യത്തിലെത്തുമെന്നും സ്വാന്‍ വ്യക്തമാക്കുന്നു.
Post Your Comments