ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ വെബ് ബ്രൗസറായ ഗൂഗിൾ ക്രോം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഐഒഎസ് വേർഷനിൽ ഉപഭോക്താക്കൾക്ക് ക്യാമറ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ തിരയാനുകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ട്രാൻസിലേഷൻ കഴിവുകൾ, എളുപ്പം കലണ്ടർ ഇവന്റുകൾ നിർമ്മിക്കാനുള്ള സൗകര്യം എന്നിവയും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിൾ ക്രോം ഐഒഎസ് പതിപ്പിൽ മിനി ഗൂഗിൾ മാപ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാൽ, ഉപഭോക്താക്കൾക്ക് മാപ്പ് ഉപയോഗിക്കുന്നതിനായി മറ്റ് ആപ്പുകൾ തുറക്കേണ്ട ആവശ്യം വരില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയാൽ വെബ്സൈറ്റിലെ അഡ്രസുകൾ തിരിച്ചറിയാൻ കഴിയും. ഇത്തവണ ലൊക്കേഷൻ അനുസരിച്ച് ട്രാൻസ്‌ലേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് ലൊക്കേഷൻ, സമയം, ഇവന്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി എളുപ്പത്തിൽ കലണ്ടർ ഇവന്റുകൾ ബ്രൗസറിൽ നിന്ന് നേരിട്ട് നിർമ്മിക്കാൻ കഴിയുന്നതാണ്.
Post Your Comments