ThiruvananthapuramNattuvarthaLatest NewsKeralaNews

വിദ്യയുടെ മരണം കൊലപാതകം: പ്രശാന്ത് ചവിട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി, അറസ്റ്റ്

ശങ്കരൻ നായര്‍ റോഡില്‍ ആശ്രിത എന്ന വീട്ടില്‍ വിദ്യയാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: മലയിൻകീഴ് കുണ്ടമണ്‍കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരൻ നായര്‍ റോഡില്‍ ആശ്രിത എന്ന വീട്ടില്‍ വിദ്യയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അച്ഛൻ വീട്ടിൽ വരുമ്പോൾ ചോരയിൽ കുളിച്ച നിലയിൽ വിദ്യയുടെ ശരീരം കാണുകയായിരുന്നു. അടുക്കൽ ഭർത്താവ് പ്രശാന്തും ഉണ്ടായിരുന്നു.

ശുചിമുറിയിൽ തെന്നിവീണ് പരിക്കുപറ്റിയെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. ആംബുലൻസ് വിളിച്ചിട്ടുണ്ടെന്നായിരുന്നു വിദ്യയുടെ ഭർത്താവ് അച്ഛനോട് പറഞ്ഞത്. അച്ഛൻ ഗോപനാണ് പോലീസിൽ വിവരമറിയിച്ചത്.

read also: പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ബീറ്റ്‌റൂട്ട്, അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…

മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്ന് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിദ്യയെ ലഹരിയ്ക്ക് അടിമയായ പ്രശാന്ത് ചവിട്ടിയും തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനിടെ പ്രശാന്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. പ്രശാന്ത് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button