കുമ്പള: ലഹരി മാഫിയയെ എതിർത്തതിന് ബന്തിയോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ വിഷ്ണുവാണ് പിടിയിലായത്. അബ്ദുല്‍ റഷീദി(40)നെ കുത്തിവീഴ്ത്തിയ കേസിലാണ് അറസ്റ്റ്.
മുഖത്തും നെഞ്ചിനും തോളിനും കുത്തേറ്റ യുവാവ് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവാവ് അബോധാവസ്ഥയിലാണ്. അതിനാൽ, പിതാവ് ഇസ്മായിലിന്റെ പരാതിയിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രദേശവാസിയായ ചന്തുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
വെട്ടേറ്റ യുവാവിന്റെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി മാഫിയ സംഘത്തില്‍ പെട്ടവരാണ് യുവാവിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടുകാരും പ്രദേശവാസികളും ആരോപിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Leave a Comment