KasargodNattuvarthaLatest NewsKeralaNews

ല​ഹ​രി മാ​ഫി​യ​യെ എ​തി​ർ​ത്ത​തി​ന് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു: മുഖ്യപ്രതി അറസ്റ്റിൽ

കു​മ്പ​ള പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​ഷ്ണുവാണ് പി​ടി​യി​ലാ​യ​ത്

കു​മ്പ​ള: ല​ഹ​രി മാ​ഫി​യ​യെ എ​തി​ർ​ത്ത​തി​ന് ബ​ന്തി​യോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പിച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യപ്ര​തി പി​ടി​യി​ൽ. കു​മ്പ​ള പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​ഷ്ണുവാണ് പി​ടി​യി​ലാ​യ​ത്. അ​ബ്ദു​ല്‍ റ​ഷീദി(40)നെ ​കു​ത്തി​വീ​ഴ്ത്തി​യ​ കേസിലാണ് അറസ്റ്റ്.

Read Also : റോ​ട്ട് വീ​ല​ര്‍ നായയും വ​ടി​വാ​ളു​മാ​യി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ​ണം അ​പ​ഹ​രി​ക്കാ​ന്‍ ശ്ര​മം: യുവാവ് അറസ്റ്റിൽ

മു​ഖ​ത്തും നെ​ഞ്ചി​നും തോ​ളി​നും കു​ത്തേ​റ്റ യു​വാ​വ് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. അതിനാൽ, പി​താ​വ് ഇ​സ്​​മാ​യിലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കു​മ്പ​ള പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്ര​ദേ​ശ​വാ​സി​യാ​യ ച​ന്തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് വി​വ​രം ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

വെ​ട്ടേ​റ്റ യു​വാ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്താ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് യു​വാ​വി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​രോ​പിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button