ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​ര്‍ പോ​ര്‍ച്ചി​ല്‍ ഇ​രു​ന്ന ബൈക്ക് മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ

ക​ല്ലി​യൂ​ര്‍ ക​ല്ലു​വി​ള​വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​രു​ണി​നെ (38) ആണ് പിടികൂടിയത്

നേ​മം: വീ​ട്ടി​ല്‍നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ. ക​ല്ലി​യൂ​ര്‍ ക​ല്ലു​വി​ള​വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​രു​ണി​നെ (38) ആണ് പിടികൂടിയത്. വി​ള​പ്പി​ല്‍ശാ​ല പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

ജൂ​ണ്‍ 15-ന് ​രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വി​ട്ടി​യം​പാ​ടു​ള്ള ശ​ശി​ധ​ര​ന്റെ മ​ക​ന്‍ ഷി​ജു​കു​മാ​റി​ന്റെ കാ​ര്‍ പോ​ര്‍ച്ചി​ല്‍ ഇ​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. പ്ര​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : വ്യാജ സർട്ടിഫിക്കറ്റ് നിഖിൽ നൽകിയാലും, വിദ്യ നൽകിയാലും അത് വ്യാജം തന്നെ, ക്രിമിനൽ കുറ്റകൃത്യം- ബിന്ദു അമ്മിണി

കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി ഷി​ബു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ എ​ന്‍. സു​രേ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ആ​ഷി​ഷ്, ബൈ​ജു, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, ജ​യ​ശ​ങ്ക​ര്‍, അ​ജി​ത്ത്, രാ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് തൊ​ണ്ടി​മു​ത​ല്‍ സ​ഹി​തം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button