Latest NewsNewsIndia

ഒളിവിൽ കഴിയുന്ന 35 പിഎഫ്ഐ നേതാക്കളുടെ പട്ടിക എൻഐഎ പുറത്തുവിട്ടു: കേരളത്തിൽ നിന്ന് 21 പേർ പട്ടികയിൽ

ഡൽഹി: ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് ദേശീയ അന്വേഷണ ഏജൻസി. അന്വേഷണത്തിന്റെ ഭാഗമായി ഒളിവിൽ കഴിയുന്ന 35 നേതാക്കളുടെ സമഗ്രമായ പട്ടിക എൻഐഎ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് സ്ത്രീകളുൾപ്പെടെ കേരളത്തിൽ നിന്നുള്ള 21 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള 21 പേരിൽ 16 പേർ കണ്ണൂർ സ്വദേശികളും മൂന്ന് പേർ പാലക്കാട് സ്വദേശികളുമാണ്. ചിലർ അഫ്ഗാനിസ്ഥാനിലും സിറിയയിലും മരണമടഞ്ഞതായി എൻഐഎ റിപ്പോർട്ട് ചെയ്തു. മറ്റ് ചില നേതാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി: അന്വേഷണം
2022 സെപ്റ്റംബറിൽ, കേന്ദ്ര സർക്കാർ പിഎഫ്‌ഐക്കും അതിന്റെ എട്ട് അനുബന്ധ സംഘടനകൾക്കും അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തയിരുന്നു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും രാജ്യത്തെ ക്രമസമാധാനത്തിന് പാർട്ടി ഉയർത്തുന്ന ഭീഷണിയെത്തുടർന്നുമാണ് നിരോധനം ഏർപ്പെടുത്തിയത്. യുഎപിഎയുടെ സെക്ഷൻ 3 പ്രകാരമാണ് നിരോധനം നടപ്പാക്കിയത്.

ഈ കാലയളവിൽ, നിരോധിത ഓർഗനൈസേഷനുകളുമായി ഏതെങ്കിലും തരത്തിലുള്ള സഹവാസം ക്രിമിനൽ കുറ്റമായി കണക്കാക്കും. നിരോധനത്തെ തുടർന്ന്, പിഎഫ്‌ഐയുടെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ അടച്ചുപൂട്ടാനും സീൽ ചെയ്യാനും കേരള സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു. കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: ഗതാഗത മേഖലയിൽ വലിയ മാറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണ് പിഎഫ്‌ഐയുടെ അഫിലിയേറ്റഡ് സംഘടനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button