തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂർത്തിയാക്കുകയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഗതാഗത മേഖലയിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് റോഡ്, ജലഗതാഗത മേഖലയിലെ നവീന പദ്ധതികൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നാട്ടിൻപുറങ്ങളിലുള്ള റോഡുകളടക്കം മികച്ച നിലവാരത്തിലെത്തിയിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു 40 ഓളം നഗരങ്ങളിൽ നടപ്പാക്കാൻ കഴിയുന്ന മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: യുകെയില്‍ ആരോഗ്യരംഗത്ത് നിരവധി അവസരങ്ങള്‍, സ്ഥിരം നിയമനവും മറ്റ് ആനുകൂല്യങ്ങളും: വിശദവിവരങ്ങൾ
Post Your Comments