സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ, വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനടുത്ത് അന്തരീക്ഷച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. ഈ അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
ഇന്ന് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, നാളെ എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകൾക്കും യെല്ലോ അലർട്ടാണ്. കാലവർഷം ദുർബലമായതോടെ ജൂണിൽ ഇതുവരെ പ്രതീക്ഷിച്ച മഴ കേരളത്തിന് ലഭിച്ചിട്ടില്ല.
Also Read: ഹോംസ്റ്റേയ്ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയില്‍
Post Your Comments