Latest NewsNewsTechnology

ട്വിറ്ററിനെതിരെ 24 കാരന്റെ സൈബറാക്രമണം! ഹാക്ക് ചെയ്തത് പ്രമുഖരുടെ അക്കൗണ്ടുകൾ, ഒടുവിൽ ശിക്ഷ വിധിച്ച് കോടതി

PlugWalkJoe എന്ന പേരിലാണ് ജോസഫ് ഓണ്‍ലൈനില്‍ അറിയപ്പെട്ടിരുന്നത്

ട്വിറ്ററിനെതിരെ വൻ സൈബറാക്രമണം നടത്തിയ യുവാവിന് ശിക്ഷ വിധിച്ച് യുഎസ് ഫെഡറൽ കോടതി. ഇലോൺ മസ്ക്, ജോ ബൈഡൻ തുടങ്ങിയ 130 ഓളം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടാണ് 24 കാരനായ ജെയിംസ് കോനർ എന്ന യുവാവ് ഹാക്ക് ചെയ്തത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം. സൈബറാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തുടർന്ന് അഞ്ച് വർഷത്തേക്കാണ് ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.

PlugWalkJoe എന്ന പേരിലാണ് ജോസഫ് ഓണ്‍ലൈനില്‍ അറിയപ്പെട്ടിരുന്നത്. പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന സംഘത്തിന്റെ ഭാഗം കൂടിയായിരുന്നു ഇയാൾ. എന്നാൽ, തന്റെ കുറ്റകൃത്യങ്ങൾ അർത്ഥ ശൂന്യമായിരുന്നെന്ന് പ്രതി സമ്മതിക്കുകയും, ഇരകളോട് ക്ഷമാപണവും നടത്തിയിട്ടുണ്ട്. കൂടാതെ, ക്ഷമാപണ ഹർജിയിൽ സൈബറാക്രമണത്തിന് ഇരയായവർക്കെല്ലാം 7,94,000 ഡോളർ നഷ്ടപരിഹാരം നൽകുമെന്നും ജോസഫ് അറിയിച്ചു. ഈ വർഷം ഏപ്രിലിലാണ് സ്പെയിൻ നിന്ന് ജോസഫിനെ യുഎസിലേക്ക് എത്തിച്ചത്.

Also Read: പള്ളിയിലേക്ക് പോകും വഴി പിക്ക് അപ് വാനിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button