കൊച്ചി: മഹാരാജാസ് കോളജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബര്‍ വിദഗ്ദ്ധന് ഫോണ്‍ പരിശോധിക്കും. മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടില്ലെന്ന് വിദ്യ ആവര്‍ത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നാണ് ചില സൂചനകള്‍ പൊലീസിന് ലഭിച്ചത്.
Read Also: കേസ് നടക്കട്ടെ: ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് കെ സുധാകരൻ
ഫോണില്‍ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നാണ് പൊലീസി്നറെ സംശയം. എന്നാല്‍ ഇതെല്ലാം ഫോണില്‍ നിന്ന് കളഞ്ഞതായി കണ്ടെത്തി. സൈബര്‍ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോട്ടത്തറ ആശുപത്രിയിലാണ് വിദ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാല്‍ വിദ്യയ്ക്ക് നിര്‍ജലീകരണമുണ്ട്. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. നാളെ തന്നെയാണ് ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Post Your Comments