Latest NewsKerala

വ്യാജ സർട്ടിഫിക്കറ്റ് നിഖിൽ നൽകിയാലും, വിദ്യ നൽകിയാലും അത് വ്യാജം തന്നെ, ക്രിമിനൽ കുറ്റകൃത്യം- ബിന്ദു അമ്മിണി

കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞ് എസ്എഫ്ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസ്. തനിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് മുൻ എസ്എഫ്ഐ നേതാവാണെന്ന നിഖിൽ തോമസിന്റെ വെളിപ്പെടുത്തലിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ എസ്‌എഫ്‌ഐക്കും കെ വിദ്യയ്ക്കും നിഖിലിനുമെതിരെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തി.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇവന് ബുദ്ധിയില്ലാത്തതാണോ. ബുദ്ധിയില്ലാത്തത് പോലെ അഭിനയിക്കുകയാണോ. ?
വ്യാജ സർട്ടിഫിക്കേറ്റ് നിഖിൽ നൽകിയാലും, വിദ്യ നൽകിയാലും അത് വ്യാജം തന്നെ. ക്രിമിനൽ കുറ്റകൃത്യം തന്നെ.
അവരുടെ സാമ്പത്തിക സ്ഥിതി മോശം ആണ് എന്നതൊന്നും ന്യായീകരിക്കാൻ വേണ്ടി പറഞ്ഞു ആരും വരേണ്ട.

വിദ്യാർത്ഥി സംഘടന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേടും തൂണാണ്.
അതിലൂടെ കടന്നു പോകുന്നവർ ആണ് മറ്റു ബഹുജന സംഘടനകളുടെ സാരഥികളും പാർട്ടിയുടെ തന്നെ അമരക്കാരും ആകുന്നത്.
അത് ചീഞ്ഞാൽ മറ്റെല്ലാം അങ്ങനെ തന്നെ ആയിരിക്കും.
അതുകൊണ്ട് കുറ്റക്കാരെ ന്യായീകരിക്കുകയല്ല നടപടി എടുക്കുകയാണ് ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button