പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളിൽ 72 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. 2023 മെയ് 19- നാണ് റിസർവ് ബാങ്ക് 2000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്നും പിൻവലിച്ചത്. പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചക്കുള്ളിൽ 2000 രൂപ നോട്ടുകളിൽ 50 ശതമാനം തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്ത് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിൽ ഉള്ളത്. ഇവ ഉടൻ തന്നെ ബാങ്കുകളിലേക്ക് തിരിച്ചെത്തുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. 23 മുതലാണ് 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സൗകര്യം ആരംഭിച്ചത്. പൊതുജനങ്ങൾക്ക് ഈ വർഷം സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കും.
Also Read: ബലിപെരുന്നാൾ അവധി: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്
2018-19ൽ 2000 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ നിർത്തിയിരുന്നു. 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയതെന്നും അവയുടെ കണക്കാക്കിയ 4- 5 വർഷത്തെ ആയുസ് അവസാനിക്കാറായെന്നും നേരത്തെ ആർബിഐ അറിയിച്ചിരുന്നു.
Post Your Comments