തൊപ്പി കാണിച്ചിട്ടുള്ളത് സമാനതകളില്ലാത്ത അശ്ലീലം: കഴിക്കുന്ന ആഹാരം അണ്ടർവെയറിനുള്ളിൽ ഇടുക, അതിൽ തുപ്പുക തുടങ്ങി അനവധി

എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവിടെ ഇന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പോലീസ് പിടിച്ചെടുത്തു. കേസെടുത്തതിന് പിന്നാലെ നിഹാദിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ഹാജരാകാൻ കഴിയില്ലെന്ന് നിഹാദ് മറുപടി നൽകി.

ഇതോടെയാണ് പോലീസ് ഇയാളെ കണ്ടെത്തി പിടികൂടിയത്. ഫ്ലാറ്റിന് പുറത്തെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും, ഇയാൾ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. എറണാകുളത്തെ സുഹൃത്തിന്റെ ഫ്ലാറ്റിൽ താമസിക്കവെയാണ് നിഹാദിനെ പോലീസ് പിടികൂടിയത്. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിക്കിടെ ഗതാഗതം തടസപ്പെടുത്തി, അശ്ലീല പദ പ്രയോഗം നടത്തി എന്നി കുറ്റങ്ങളാണ് തൊപ്പിക്കെതിരെ ചുമത്തിയിരിക്കുന്നത്.

‘തൊപ്പി’ ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയ്ക്കെതിരെയും കേസെടുത്തിരിക്കുകയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി. തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ യൂട്യൂബറുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിയില്‍ ഉണ്ടായിരുന്നത്. ഈ മാസം 17നായിരുന്നു വിവാദമായ പരിപാടി. ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിന് ലക്ഷകണക്കിന് സബ്സ്‌ക്രൈബര്‍മാരാണ് തൊപ്പിയ്ക്ക് ഉള്ളത്. വീഡിയോയിൽ ഇയാൾ കാണിക്കുന്നത് മനുഷ്യൻ അറയ്ക്കുന്ന കാര്യങ്ങളാണ്. അശ്‌ളീല പദപ്രയോഗങ്ങളും, കുട്ടികളെ അവരുടെ അമ്മയുമായി ബന്ധപ്പെടുത്തി മോശമായി സംസാരിക്കുകയും മറ്റുമാണ് ഇയാളുടെ സ്ഥിരം രീതി.

കഴിക്കുന്ന ആഹാരത്തിൽ തുപ്പുക, അതെടുത്തു പാന്റ് ഊരി  അണ്ടർവെയറിനുള്ളിൽ ഇട്ടിട്ട് ചൂട് കാണിക്കാൻ തുള്ളിച്ചാടുക തുടങ്ങി നിരവധി മോശം കാര്യങ്ങളാണ് ഇയാൾ ചെയ്യുന്നത്. ഇയാളുടെ ആരാധകരിൽ മുക്കാലും കുട്ടികളാണ് എന്നതാണ് വളരെ ചിന്തിക്കേണ്ട വിഷയം. ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തതോടെയാണ് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പല മാതാപിതാക്കളും അറിയുന്നത്

Share
Leave a Comment