തിരുവനന്തപുരം: ടിക്കറ്റില്‍ ക്രമക്കേട് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടര്‍ എസ്. ബിജുവിനെ പിരിച്ചു വിട്ടു.
ഈ മാസം 13-ന് ആണ് സംഭവം. കണിയാപുരം കിഴക്കേക്കോട്ട സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത രണ്ടു യാത്രക്കാരില്‍ നിന്നും പണം ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതെ ഇയാള്‍ തിരിമറി നടത്തുകയായിരുന്നു. ഇക്കാര്യം കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.
അതേസമയം, ജൂണ്‍ ഒന്നുമുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27,813 ബസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. ഇതില്‍ ടിക്കറ്റ് സംബന്ധമായ 131 ക്രമക്കേടുകള്‍ ആണ് കണ്ടെത്തിയത്.
Post Your Comments